2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

എന്റെ കഥകളെപ്പറ്റി

കുറച്ചു നാള്‍ മുന്‍പ് ഞാന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു..അങ്ങനെ ഒരു മാമ്പഴക്കാലം എന്ന പേരില്‍..
വല്യ കഥകള്‍ ഒന്നുമല്ല, എന്റെ കുട്ടിക്കാലതെപറ്റിയുള്ള കൊച്ചു കൊചു ഓര്‍മ്മകള്‍,അല്പം പൊടിപ്പും തൊങ്ങലും വച്ച് എഴുതിയതാണ് ആ പുസ്തകം...അതിനു ഒരു അവാര്‍ഡും കിട്ടി. ഇന്ത്യന്‍ രുമിനെഷന്സിന്റെ ഏറ്റവും നല്ല നോണ്‍ ഫിക്ഷന്‍ ബൂകിനുള്ള അവാര്‍ഡ്‌ ഞാന്‍ മറ്റൊരാളുമായി പങ്കിട്ടു, പരിധി പബ്ലികെഷന്സന് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്, ബുക്ക്‌ വായിച്ചു ചിരിച്ചവരും കരഞ്ഞവരും കുട്ടിക്കാലം ഓര്മ വന്നവരുമായി നിരവധി പേര്‍ എന്നെ വിളിച്ചിരുന്നു, വിളിച്ചു കൊണ്ടേ ഇരിക്കുന്നു, പക്ഷെ ആള്‍ക്കാര്‍ക്കിടയില്‍ പുസ്തകം വേണ്ട രീതിയില്‍ എത്തിയില്ല എന്ന് എനിക്കൊരു തോന്നല്‍........ ,എന്നെ വിളിച്ച ചിലര്‍ അത് പറയുകയും കൂടെ ചെയ്തപ്പോള്‍ ആണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്, എല്ലാ അധ്യായങ്ങളും ബ്ലോഗില്‍ പുന;പ്രസിദ്ധീകരിക്കുക ...കുറഞ്ഞ പക്ഷം വായിക്കുന്നവരുടെ എല്ലാം അഭിപ്രായങ്ങള്‍  അറിയാമല്ലോ ..എല്ലാ കഥകളിലും കുറച്ചു കുറച്ചു മാറ്റങ്ങളും വരുത്തിയിട്ടുണ്ട് അപ്പൊ നേരത്തെ വായിച്ചവര്‍ക്കും വീണ്ടും ഒരു വായന ആകാമല്ലോ .ദയവായി വായിക്കുക, അഭിപ്രായം എഴുതുക...പ്രോത്സാഹിപ്പിക്കുക  
സസ്നേഹം
സ്വന്തം അജോയ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ